Thursday 8 November 2012

സ൪ഗവേദി

സ൪ഗവേദി

വിദ്യാരംഗം കലാസാഹിത്യവേദി,എസ്.എസ്.എ എന്നിവയുടെ ആഭിമുഖ്യത്തില്‍ "സ൪ഗവേദി " രചനാശില്പശാല നടന്നു. ശില്പശാലയുടെ ഉദ്ഘാടനം ബിന്ദുടീച്ച൪ നി൪വ്വഹിച്ചു.
കുട്ടികളുടെ സൃഷ്ടികള്‍ സമാഹരിച്ചു തയ്യാറാക്കിയ കയ്യെഴുത്തു  മാസിക"സ്നേഹപൂ൪വ്വം അമ്മയ്ക്ക്"   ശ്രീ.രാമന്‍ മാസ്റ്റ൪ പ്രകാശനം ചെയ്തു.മനോജ് മാസ്റ്റ൪ ശില്പശാലയ്ക്ക് നേതൃത്വം നല്കി.







Thursday 18 October 2012

school sports

പ്രിന്‍സിപ്പല്‍ മഹാലിംഗം മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നു 

Tuesday 16 October 2012

സ്‌കൂള്‍ കലോത്സവം



സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം പി ടി എ പ്രസിഡന്‍ഡ് വിജയന്‍ മാസ്ടര്‍ നിര്‍വഹിക്കുന്നു .പ്രധാന അദ്ധ്യാപിക മോളി ടിച്ചര്‍ ,പ്രിന്‍സിപ്പല്‍ മഹാ ലിംഗം മാസ്ടര്‍ ,ജനറല്‍ കണ്‍വീനര്‍ ഇന്ദുലേഖ ടിച്ചര്‍ എന്നിവര്‍ സമീപം.







Wednesday 10 October 2012

ഹിന്ദി ദിനാചരണം

  ഹിന്ദി ദിനാചരണം

സ്ക്കൂള്‍ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിന്ദി ദിനം ആചരിച്ചു.ക്ളബ്ബ് കണ്‍വീന൪ ബിന്ദു ടീച്ചറുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ പ്രധാനാധ്യാപിക മോളി ടീച്ച൪ ദിനാചരണം ഉദ്ഘാടനം ചെയ്തു.രാഷ്ട്രഭാഷാ പ്രതിജ്ഞയെടുത്തു.

ഉപന്യാസ രചന,പോസ്ററ൪ രചന,കവിതാ രചന,കഥാരചന എന്നിവയില്‍ മത്സരങ്ങള്‍ നടത്തി.വിജയികള്‍ക്ക് പ്രധാനാധ്യാപിക മോളി ടീച്ച൪ സമ്മാനദാനം നടത്തി.



                                                                                                                       

Friday 5 October 2012

ശാസ്ത്ര മേള

 ഐരാണിക്കുളം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിതശാസ്ത്ര-ഐ ടി മേള നടന്നു.സ്കൂള്‍ പ്രധാനാധ്യാപിക കെ കെ മോളി ടീച്ചരുടെ  അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എസ്   മഹാലിംഗം മാസ്റ്റര്‍ മേള ഉത്ഘാടനം ചെയ്തു വിവിധ ക്ലബ്‌ കണ്വീനെര്മാരായ സുരേഷ് മാസ്റ്റര്‍ ,മോളി ജോസഫ്‌ ടീച്ചര്‍, ജിക്കി ടീച്ചര്‍,ദീപ്തി ടീച്ചര്‍,ഷാജു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി . കുട്ടികളുടെ സജീവമായ പങ്കാളിത്തം മേളയെ മികവുറ്റതാകി .
















Friday 24 August 2012

ഓര്‍മയുടെ ഓണം   ഗതമായ  സുവര്‍ണ കാലത്തിന്റെ സ്മരണകള്‍ നിറയുന്ന ഓണനാളുകള്‍ ആഗതമായിരിയ്ക്കുന്നു.ആസുരമായ കാലത്തിന്റെ കരിവേഷങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍,ഗ്രാമീണത, ഭൂതകാലത്തിന്റെ ഏടുകളില്‍  ചിതലരിയ്ക്കുമ്പോള്‍, നന്മ തിന്മ കള്‍ക്ക് പുതു നിര്‍വ്വചനങ്ങള്‍ നല്‍കുന്ന വര്‍ത്തമാന കാലത്തില്‍, പാതാളമാണ്ടുപോയ നന്മയെ നമുക്ക് എതിരേല്ക്കാം .മനുഷ്യ സ്നേഹി യും പ്രജാവല്സലനുമായ ഒരു ചക്രവര്‍ത്തി കേരളീയ സമൂഹത്തിന്റെ രക്ഷിതാവായ് വരുന്ന സുദിനം .അവശേഷിയ്ക്കുന്ന ഹരിതാഭയെ നമുക്കു കാത്തു സൂക്ഷിയ്കാം.  "                                                                                                                                                                                           

                                                                           ഓണാഘോഷം നടത്തി  :ഐരാണിക്കുളം സ്ക്കൂളില്‍ഓണാഘോഷം നടന്നു.പൂക്കള മത്സരം,പായസവിതരണം എന്നിവ നടന്നു.


എല്ലാവര്‍ക്കും ഓണാശംസകള്‍ 




   

 ഐ ടി പൂക്കളം 





                                                                                                                    

Wednesday 8 August 2012

ആഗസ്റ്റ്‌  6   ഹിരോഷിമ ദിനം ആചരിച്ചു 




സോഷ്യല്‍ സയന്‍സ് ക്ലബ്‌  കണ്വീനെര്‍ ശ്രീ എം .ഓ .മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അദ്ധ്യാപിക ശ്രീമതി കെ കെ  മോളി ടീച്ചര്‍ ദിനാചരണം ഉത്ഘാടനം ചെയ്തു . യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു.ഹിരോഷിമ ദിനങ്ങളുടെ സ്മരണകള്‍ നിറഞ്ഞ വീഡിയോ പ്രദര്‍ശനവും നടന്നു 

Monday 30 July 2012

വൈക്കം മുഹമ്മദ്‌ ബഷീര്‍ ദിനാചരണം 


കാലപുരുഷനെപ്പോലെ ബഷീര്‍ എന്റെ ഹൃദയത്തില്‍ വളര്‍ന്നു നിറഞ്ഞു നില്‍ക്കുന്നു 
                                                                     എം .ടി .വാസുദേവന്‍‌ നായര്‍ 
അനുഭവത്തിന്റെ  ഭൂഖണ്ഡത്തെത്തന്നെ സാഹിത്യത്തിലേക്ക്  കൊണ്ടുവരാന്‍  ബഷീറിനു 
 കഴിഞ്ഞു                         എം .എന്‍ .വിജയന്‍ 

ബാല്യകാലസഖി ജീവിതത്തില്‍ നിന്നു വലിച്ചു ചീന്തിയെടുത്ത ഒരേടാണ്‌ .വക്കില്‍ രക്തം പൊടിഞ്ഞിരിക്കും 
                                                                                  എം .പി  പോള്‍ 


ബഷീര്‍ദിനാചരണം

തെരഞ്ഞെടുത്ത ബഷീര്‍ കൃതികളുടെ അവതരണം ,ബഷീര്‍ അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു.